Friday, November 29, 2019

Our very own Hamsakka 1

ഞങ്ങളുടെ ഹംസാക്ക ഒരു സൂപ്പർ മാൻ ആണ് എന്നു വീണ്ടും ബോധ്യമായി ..കുറേ വർഷങ്ങളായി ഏതു അർദ്ധ രാത്രിക്കും എയർപോർട്ടിൽ നിന്നു കൂട്ടുകയും എയർ പോർട്ടിലേക്കു തിരിച്ചു വിടുകയും ചെയ്യുന്നത് ഹംസാക്കയാണ് .ഹംസാക്കയെക്കാളും പ്രായമുള്ള ഒരു അംബാസഡർ കാർ ആണ് പുള്ളിയുടെ സുഹൃത്ത് ..ഇതില് ഒരു ഏസി വച്ചൂടേ ഹംസാക്കാ ..ഞങ്ങൾ കുറെ കാലമായി ചോദിക്കുന്നു ..ങ്ഹാ ..ന്നട്ട് വേണം വാതം പിടിച്ചു കൈയ്യും കാലും ഒക്കെ കോൺഗ്രസ് ആവാൻ ..ൻറെ കുട്ടിയേ ..ഇങ്ങനെ ഒക്കെ അങ്ങട്ട് പോട്ടെ .ങ്ങളെ ദുബായീല് കിട്ടാത്ത നല്ല കാറ്റു ബിടെ കിട്ടും .മ്മക്ക് അതൊക്കെ മതി ..
വീട്ടിൽ എത്താനുള്ള നാൽപ്പതു മിനുട്ടിൽ ഒരു വക എല്ലാ രാഷ്ട്രീയ സാംസ്കാരിക വിശേഷങ്ങളും ഹംസാക്കാ പറഞ്ഞു തരും .''.ങ്ങളെ ദുബൈയ്ക്കാരെ പോലെ അല്ല ട്ടൊ .ഞങ്ങള് ഇപ്പം ..കൊറേ അഡ്വാൻസാ ...' ഏ ..അഡ്വാൻസോ ..എങ്ങനെ ..ഹാ ങ്ങള് വിജാരിക്കും ങ്ങള് മാത്രേ ഹൈ ടെക് ള്ളൂ ന്ന് ..വെറും ഒരു മിസ് അടിച്ചാല് എല്ലാം റെഡിയാ ..കള്ളു വിൽപന കേന്ദ്രത്തിന്റെ മുൻപിലുള്ള നീണ്ട ക്യു ..നോക്കിയിട്ടു ഹംസാക്ക ..ഇബര് ബെറുതെ നേരം പോക്കാൻ നിക്കാ ഇവിടെ .."ഇപ്പൊ ങ്ങളെ വീട്ടില് കൊണ്ടത്തരും ..പോരാത്തേന് കൂട്ടത്തില് തിന്നുന്ന സാധനങ്ങള് ഫ്രീ ആയി തരും ..ഒരുത്തൻ കായ വറ ത്തത് ആണെങ്കി അടുത്ത ആള് അണ്ടി പരിപ്പ് തരും .നല്ല ബുദ്ധി ള്ള കുട്ട്യോളാ .."
ചിരിച്ചു വീഴുന്നതിനിടയിൽ ഹംസാക്കാ പെട്ടെന്ന് ബ്രേക്ക് ചവിട്ടി ..ഒരു മോട്ടോർ സൈക്കിൾ കാരൻ ഹംസാക്കയുടെ കാറിനു തൊട്ടു മുന്നിൽ ...ചില്ലു താഴ്ത്തി ഹംസാക്ക .:'ഡാ ..അനക്ക് കണ്ണ് കണ്ടൂടെ ..മറ്റുള്ളോരുടെ കാർ മിലാണോ അന്റെ റോഡ് ..? ചമ്മിയ ബൈക്കു കാരൻ .."സോറി "... പെട്ടെന്നു ഉത്തരം വന്നു "..ആ ..അതു ലേശം പൊതിഞ്ഞു കൊടുത്തെച്ചൊ വേഗം ..." എന്നിട്ടു മെല്ലെ ..."ഓരോരുത്തര് തലയിൽ ഉണ്ടയും വച്ച് ഇറങ്ങിക്കോളും .മനുഷനെ മെനക്കെടുത്താൻ ..ഇബനൊന്നും മിസ് കാൾ അടിക്കാൻ അറീല്ലേ ..."'.

വീട്ടിൽ എത്തുന്നത് വരെ ചിരിച്ചു ഞങ്ങളും .....

No comments:

Post a Comment

 AND THEN SUDDENLY it is June of 2026 and the monsoon came naturally. Though we complained about the scorching sun of March Aprl and May it ...