Thursday, January 2, 2020

ഹംസാക്ക  വരുമ്പോൾ എല്ലാര്ക്കും സന്തോഷം ആണ് .എപ്പോളും ചിരിക്കുന്ന മുഖം ..ലോഗ്യം പറച്ചിൽ മൂപ്പരുടെ സ്വതസിദ്ധ മായ  ശൈലി ..ഹംസാക്കയുടെ പൊട്ടിപൊളിഞ്ഞ എന്നാൽ പ്രതാപിയായ അംബാസിഡർ കാർ  ഞങ്ങളുടെ ഫേവറിറ്റ് ആണ് .അതിന്റെ മുമ്പിലത്തെ വാതിൽ ഏകദേശം കയ്യിൽ ഊരി പിടിക്കാം അത്ര പുരാതനമായ സാധനം ആണ് അതു .പിന്നെ അതിന്റെ മുമ്പിലെ സീറ്റിൽ ഉള്ള ബെൽറ്റ് .അതും ഹംസാക്കയെ പോലെ പുരാവസ്തു ..വഴിയിൽ പോലീസിനെ കാണുമ്പോൾ ഹംസാക്ക പറയും .കുട്ട്യേ ..ആ കയറു ഒന്ന് മുന്നോട്ടു പിടിച്ചോളി ..ബെൽറ്റാണ് ഹംസാക്കയുടെ കയറു ..ഇങ്ങൾക്കു ഇത് ഒന്ന് നന്നാക്കിക്കൂടെ ..ഉടനെ മറുപടി ..ആ ..ന്നിട്ടുവേണം ൻറെ കായി വെർതേ കളയാന് ..ഇതോണ്ടൊന്നും ഒര് കാരിയോം ഇല്യ കുട്ട്യേ ..ഗെർമെൻഡ് പൈസ ണ്ടാക്ക്യ ..അതന്നെ ...ചിരി അടക്കി പിടിക്യ അത്രന്നെ ..എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഹംസക്കെനെ ..
ഒരു യാത്ര പോയി വരുമ്പോളേക്കും ഹംസാക്ക ഒരു വിധം നാട്ടു വിശേഷങ്ങൾ ഒക്കെയും അപ്പ് ടു ഡേറ്റ്  ആക്കും .പ്രവാസികൾക്കു ഒരു വസ്തും അറിയില്ല എന്നതാണ് മൂപ്പരുടെ ഒരു കണ്ടുപിടുത്തം ..ഹംസക്കാ ..ഈ കാറിൽ ങ്ങൾ ഒരു എസി പിടിപ്പിച്ചൂടെ ..നല്ല ചൂട്‌ ..ഇപ്പോ എസി ഇല്ല്യാത്ത എതെകിലും വണ്ടി ഉണ്ടോ ...അതൊക്കെ നിക്ക് അറിയും പക്ഷേങ്കില് ങ്ങള് അര മണിക്കൂർ എസിയിൽ ഇരുന്നൊക്കി ..അപ്പൊ പിന്നെ ആസ്പത്രീല്യ്ക്കു ങ്ങക്ക് നേരെ പോവാം ...ഏഹ് ..ആസ്പത്രീലിക്കോ ..അതെങ്ങനെ ...വാതം ..അതന്നെ ഈ സാധനം ല്യേ എസി ..അതൊന്നും മ്മടെ ദേഹത്തിനു തീരെ നന്നല്ല ..വാതം പിടിച്ചു കിടക്കേണ്ടി വരും ..അതോണ്ടൻയാ വെക്കാത്തതു കുട്ട്യേ ..എനിക്കെയ് ..ങ്ങനെ എല്ലാരേം സൂക്കേടുകാരാക്കണ്ട ..അതന്നെ ...
.....തോറ്റു ....നമസ്‌കാരം ......

No comments:

Post a Comment

BRIHADEESWARA TEMPLE

Thanjai Periya koil   BRIHADEESWARA TEMPLE - THANJAORE Located on the south banks of Cauvery river is one of the biggest temple ever in hist...