Friday, January 9, 2009
mauna vratham
ഇന്നു മുതല് ഞാന് ഇനി രണ്ടു മൂന്നു ദിവസം മൌന വ്രതത്തിലാ. എനിക്ക് സംസാരിച്ചു മതിയായി.ഇനി ഞാന് മിണ്ടാതെ നില്ക്കാന് പോവാ കുറച്ചു ദിവസം!രാവിലെ പെട്ടെന്ന് ഉദിച്ച ഒരു ആശയം ആയിരുന്നു ഇതു...വീട്ടില് എനിക്ക് കിട്ടേണ്ട ശ്രദ്ധ കുറയുമ്പോള്..ഉദിക്കുന്ന പല ആശയങ്ങളില് ഒന്നാണ് ഇതു!ചില സമയത്തു അത് എല്ക്കാറുണ്ട് കൂട്ടുകാരെ!!ഓര്മിചൊലു!!തിരക്ക് പിടിച്ചു ഓടുന്ന ഭര്ത്താക്കന്മാരേ...(ചിലപ്പോ അത്ര തിരക്കൊന്നും ഉണ്ടാവില്യ...ന്നാലും...കുറച്ചു തിരക്ക് കാണിക്കുക തന്നെ!!)(പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്,,,ട്ടോ..),ഒന്നും ചെയ്യനില്ലെങ്ങിലും പല കാര്യങ്ങളും ന്യങ്ങളുടെ തലയില.. എന്ന് ഭാവിച്ചു നടക്കുന്ന മക്കള് തിലകങ്ങള്..(പതിനേഴു വയസ്സിനു മുകളിലുള്ളവര്ക്ക് മാത്രം ആണ് പ്രവേസനം ഇവിടെ!!!) അത് തന്നെ മകനും മകളും വ്യത്യസ്തമായ കാഴ്ച്ചപ്പടുള്ളവരനത്രേ!!!! ഇപ്പൊ മകന്റെ കാര്യം എടുത്താല്...അവന് ഒരു വിവരസാങ്കേതിക വിദ്യ വിലോലന്!!അടിമയാണ് കാമ്പുട്ടെരിന്റെ .. എന്ന് തന്നെ പറയാം...ഈടു സമയവും...സ്വന്തം സംസാരിക്കുകയും പലതും സ്വയം കേള്ക്കുകയും..പാടുകയും...ചിരിക്കുകയും,,,തലയാട്ടുകയും ഒക്കെ ചെയ്യുന്നു...പുള്ളി ഇതു ലോകത്താണ് മിക്കവാറും...കോളേജ് പ്രോഞെച്ടുകള് ചെയ്യുന്നത് കാണുമ്പോള് എനിക്ക് മാത്രമാണോ ആവോ ചിരി വരുന്നതു???എന്തെന്നാല്...ചെവിയില് ആപ്പ് പോലെ പാടുപെട്ടി ...അതോണ്ട് ഞാന് ഭക്ഷണത്തിന് വിളിച്ചു കൂവിയാല് പോലും കേക്കില്യ!!!ഇപ്പൊ ന്യാനും ഐഡിയ പഠിച്ചു...ഒന്നും മിണ്ടില്യ,, അടുത്ത് പോയി ആന്ഗ്യം മാത്രം...അതാ...ഫുഡ് മേശപ്പുരതുണ്ട്...ചൂട് ആറും എന്ന് കഥകളി കാണിക്കും..അപ്പോള് അവന്റെ ഉത്തരം...ഓക്കേ ...!!!ഇവിടെ എന്റെ സബ്ദം ആവശ്യമില്ല!!!മൌനവ്രതത്തിനു ഒരു കാരണം റെഡി!! ഇനി മകള്...കോളെജ് കുമാരിമാരുടെ എല്ലാ അക്ഷമതയും,ഉദ്യെഗവും,കുറുമ്പും പിന്നെ മൂക്കത്ത് ദേഷ്യവും ...അമ്മാ..എന്റെ ജീന്സ് എവിടെ...എന്തിനാ വാഷിംഗ് മഷീനില് ഇട്ടതു??? എനിക്ക് ഇന്നു ഇടാന് വേറെ ഡ്രസ്സ് ഇല്യയാ ....ജീന്സ് അല്ലാതെ വേറെ ഒരു ദ്രെസ്സിനെ പട്ടി ചിന്ടിക്കാന് കൂടി വയ്യത്രെ!! നേരം വൈകിയതുകൊണ്ട്...ബാത്റൂമില് നിന്നും ഇറങ്ങി ഓടി അടുക്കളയില് വന്നു ഒരു അനൌണ്സ്മെന്റ്!!!ഇന്നു എനിക്ക് ബ്രേക്ഫാസ്റ്റ് വേണ്ട!!ഞാന് ദയട്ടിങ്ങാ ...എന്റെ മുഖത്ത് പ്രതിഫലിക്കുന്ന രോഷം കണ്ടിട്ടാവണം ഒന്നു പതുന്ഗീട്ടു...ഓക്കേ ,, എനിക്ക് വെറും ഒരു ഗ്ലാസ് പാല് മാത്രം മതി!!!രാവിലെ ഹെവി ആയി കഴിച്ചാല് എനിക്ക് ശര്ടിക്കാന് വരും,,,അതോണ്ടാ...ശരി,,,എന്നാല് അങ്ങനെ..എന്ത് പറയാന്,,,അപ്പോളും ഒന്നും മിണ്ടാനില്യ!! അടുത്ത താരം കഥാനായകന് തന്നെ!!ജോലിയാണ് ആദ്യത്തെ ഭാര്യ..രണ്ടാമതായി സംഗീതം...നല്ല ഒരു സിതാര് വാദകനാണ് പുള്ളി!!അതുകൊണ്ട് തന്നെ മിക്കവാറും ഒഴിവു സമയത്തു..പരിശീലിച്ചു കൊണ്ടിരിക്കും,,വീട്ടില്..എനിക്കും ഇഷ്ടമാണ് കേക്കാന്!!സമ്മതിച്ചു..എന്നാലും..ചിലപ്പോ സിതാരിനോടും അസൂയ...ഈ പുള്ളിക്കും സമയമില്ല!!!അല്ല ഇന്നു സാധനങ്ങള് വാങ്ങാന് ഒന്നും പോണ്ടേ??ഇവിടെ എല്ലാം തീര്ന്നു ട്ടോ!!!ഞാന് ഈ ചുമരുകലോടും..അട്ക്കലയോടുമായിട്ടന് ...വര്ത്തമാനം...അത്മങതംമം..മിണ്ടാട്ടമില്ല...വീണ്ടും..മറ്റൊരു കാരണം..മൌനവ്രതത്തിനു...ചിലപ്പോ..ദേഷ്യം വന്നു ഉറക്കെ ചോദിക്കും...അപ്പോള് മറുപടി,,, തനിക്ക് പോയി വാങ്ങരുതേ...വണ്ടി എടുത്തോ..പൊയ്ക്കോ...എന്നെ കാത്തു നില്ക്കണോ??കാര്യം ശരിയാണ്..പുള്ളി വന്നാലേ വാങ്ങു എണ്ണ ദുശാദ്യമോന്നും എനിക്കിലെയ്!!എന്നാലും കുടുംബ സഹിതം പുറത്തുപോകുന്നത്..ഒരു സുഖമല്ലേ??പക്ഷെ ആര്ക്കു??ഹിഹി ..അപ്പൊ ഈ മൌനവ്രതം..യദ്രിചികമല്ല.. അത് സംഭവിക്കേണ്ടതാണ്..പ്രകൃതി നിയമം...പക്ഷെ ഒരു കാര്യം കൂടി പറഞ്ഞു നിര്ത്താം...രണ്ടു ദിവസം എന്നെ പോലെയുള്ള അമ്മമാരേ,കുടുംബിനികളെ..മിണ്ടാതിരുന്നു നോക്ക്...(അധികംവീടുജോളികളും ചെയ്യരുത് ത് ട്ടോ!!!)ഒരു മഷീന് പോലെന് ...അപ്പൊ എല്ലാരും തനിയെ ശ്രദ്ധിക്കാന് തുടങ്ങും...ചിലപ്പോ...മോഹന്ലാല് പറഞ്ഞ പോലെ..ചോദിക്കുകയും ചെ യ്യും..(വട്ടാണല്ലേ???)എന്നാലും വേണ്ടില്ല..വീട്ടില് ഇങ്ങനെ ഒരു സംഭവം ജീവനോടെ ഉണ്ടെന്നു..ഓര്മ വരുമല്ലോ!!!കൂടുക്കാര്ക്ക് എന്തു തോന്നുന്നു??
Subscribe to:
Post Comments (Atom)
BRIHADEESWARA TEMPLE
Thanjai Periya koil BRIHADEESWARA TEMPLE - THANJAORE Located on the south banks of Cauvery river is one of the biggest temple ever in hist...
-
A thousand reasons not to be born again!!!!! You don’t have to learn how to send a voice sms. You don’t have to plaster a smile when you...
-
When we were kids we had a lot of guests in the evening.My father liked to have guests all the time!You cant call them as guests.they were n...
-
Home Invite My Page Members Blogs Forum Groups Videos Photos Events Others Chat All Blog Posts My Blog Edit Blog Posts Add a Blog Post my gr...
ഒന്നും മിണ്ടാതിരിക്കല്‍ , വല്ലാത്ത ഒരു ശിക്ഷ തന്നെ ആണ്
ReplyDeletethnx kavitha!!!
ReplyDeleteIf you see some one without a smile,
ReplyDeleteGive him one of yours,
Because you are among a few good people
Who can shine others life by just walking with him a few miles
Standing by,
All the way.
Here to help you through your day.
Holding you up,
When you are weak,
Helping you find what it is you seek.
Catching your tears,
When you cry.
Pulling you through when the tide is high.
Just being there,
Through thick and thin,
All just to say, you are my friend.
Lakhmi: What you wrote is "thought provoking" and at the same time a million times repeated in the lives of every human being on earth.
ReplyDeleteThe son, daughter, husband etc are part and parcel of a never ending jig-saw puzzle. All of them are "independent souls" came to this world with their own "Karmic debt" to dealt with.
William Shakespeare wrote:
“All the world’s a stage,
And all the men and women merely players;
They have their exits and their entrances………,”
So due to our own karmic debt we meet all of them as FATHER, SON, DAUGHTER, LOVER etc in this world…
When each of us finish playing our part, we just move on….So we cannot expect any one to act or love the way we wanted. Every one of us are just playing our own part after that we will leave this planet. That is the fact of life.
So what is the only pragmatic answer? Understand the jig-saw puzzle, we call LIFE and “Love Thy Self ”.
When we love someone, we are FORCED to love that person “unmotivated with out any strings attached”.
The pretty daughter you are looking at has many lives behind her and she is in front of with a cart load of KARMIC DEBT.
The handsome son has his share of KARMIC DEBT. So too the beloved husband.
So you and I are forced to find all answers are within our self. We can never expect anyone to behave or act or love as we wanted since each person is on a KARMIC CYCLE of their own.
If you look deep, you will see that the one and only person who loves you and I, is OURSELVES…nobody else.
So for our own physical and mental welfare, we have to explore deep within ourselves. If and when we love others, we are forced to love them without any strings or conditions attached.
Amazing dilemma but true.
എന്തായാലും മിണ്ടാവ്രുതമെടുത്ത് സീരിയല്‍ മാത്രം കണ്ടിരിക്കാന്‍ പറയാഞ്ഞത് നന്നായി. (അക്ഷരത്തെറ്റ് ശ്രദ്ദിക്കുമല്ലോ). ഐഡിയ കൊള്ളാം...
ReplyDeleteHi,
ReplyDeleteNannayirikyunnu tuo... Ella veettilum nadakkunna oru kaaryam aanu thaan ezhuthiyathu. Jeans chodichu varunna mon.... aa rangam ende veetil oru 100 thavana engilum undaayittundu... Sivettan