Saturday, December 28, 2019

മരണ വീടുകളിൽ പോകാൻ എനിക്കു തീരെ താല്പര്യമില്ല .കാരണം മിക്കവാറും അവിടെ മറ്റു പല വർത്തമാനങ്ങൾ ആകും കേൾക്കുക . സാധാരണ ദുഃഖം അറിയിച്ച ശേഷം അവിടന്നു മുങ്ങുകയാണ് പതിവ് .എനിക്കു ജീവിച്ചിരിക്കുന്നവരെ കാണാനും ശുശ്രൂഷിക്കാനും ആണ് കൂടുതൽ താല്പര്യം . എന്നാൽ ഒരു ദിവസം ഒഴിവാകാൻ പറ്റാത്ത ഒരു സ്ഥലത്തു കുടുങ്ങി പോയി . മൃതദേഹത്തിന് അന്ത്യ ഉപചാരങ്ങൾ അർപ്പിച്ച ശേഷം പതുക്കെ മാറി ഒരു  റൂമിന്റെ ഉള്ളിൽ കയറി ഇരുന്നു.കയ്യിൽ ഫോൺ ഉള്ളത് രക്ഷയായി .ധാരാളം പരിചിത മുഖങ്ങൾ ...സ്ത്രീകൾ . എല്ലാവരോടും ഒന്നു മെല്ലെ ചിരിച്ചു  വേഗം ഫോൺ സ്‌ക്രീനിൽ നോക്കി ഇരുന്നു . അതുകൊണ്ടു എന്നെ അവർ സംസാരത്തിൽ ഉൾപ്പെടുത്തിയില്ല .ഞാൻ നിശബ്ദമായ കേൾവിക്കാരി ..അതു എനിക്കും നന്നായി ബോധിച്ചു .നിർവികാരത ഉപകാരപ്പെടും ഇങ്ങനെ  ചില സന്ദർഭങ്ങളിൽ ..കേൾക്കുകയാണ് പല തരം വിഷയങ്ങൾ . ഇന്ദിരമ്മായി ..കുട്ടീ അത് നമ്മടെ രാധാകൃഷ്ണൻ അല്ലെ ..ഇപ്പോ അമേരിക്കയിൽ ആണ് എന്ന് കേട്ടു .ഉടനെ എല്ലാ സ്ഥലത്തും ഒരേ സമയം പ്രത്യക്ഷപ്പെടുന്ന പദ്‌മിനി ഏടത്തി '.അതെയോ..അയാളുടെ മകൾ രണ്ടാമത് കല്യാണം കഴിച്ചത് ഒരു സായിപ്പിനെ അല്ലെ '"അങ്ങനെ കേട്ടൂല്ലോ "..ചിലപ്പോ അതൊക്കെ എങ്ങനെ ഉണ്ട് എന്ന് നോക്കാൻ പോയതാവും " ..അതെ  ശരിയാ ..ഈ  സായിപ്പന്മാർ ഒക്കെ എങ്ങിനെയാണോ  ആവൊ ' ഇയാൾ കഴിഞ ആഴ്ച വന്നതാവും .കാരണം മേലേടത്തെ കല്യാണത്തിന് ഇയാളെ കണ്ടില്ല്യല്ലോ '. പേരറിയാത്ത മറ്റൊരു വല്യമ്മ ഉടനെ ..."ആരു പറഞ്ഞു ..ഞാൻ കണ്ടൂല്ലോ ..തലേ ദിവസം രാത്രി വന്നു പോയി . ചിലപ്പോ ആൾക്കാരെ കാണാൻ മടി ണ്ടാവും ..അതോണ്ടായിരിക്കും എന്തൊക്കെ പറഞ്ഞാലും ഈ സായിപ്പമാർ തീരെ പോരാ ട്ടോ ..കുളിക്കും ഇല്യാത്രേ ..എങ്ങന്യാ ഈശ്വരാ .ഈ കുളിക്കാതേം ജപിക്കാതേം ജീവിക്കണേ ..ഇക്കറില്ല്യ ..ഇനീപ്പോ കുട്ടിയോള് ണ്ടായാൽ ..സായിപ്പൻയാവും ..ല്ലേ ..മലയാളോം പറയില്ല്യ ..യോഗ ഫലം അതന്യേ ..അയാളെ അയാൾടെ അമ്മേനെ ശരിക്കു കഷ്ടപെടുത്തി ന്നാ  തോന്നണേ ..അപ്പൊ അതിന്‌ കിട്ടീതാരിക്കും ..ഏതായാലും ഞാൻ ഒന്നു പോയി വർത്താനം പറയട്ടെ ..
പെട്ടെന്ന് അവരെ കാണാൻ ഇല്യ . ദൂരത്തു ആളെ തിരഞ്ഞു പിടിച്ചു സ്വയം പരിചയപ്പെടുത്തുന്നുണ്ടായിരുന്നു മരണ വീട്ടിലെ വലിയമ്മ മൂക സാക്ഷി.പക്ഷെ ഇടക്കിടക്ക് സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ..തനിക്കു ഇതിൽ പങ്കു ചേരാൻ പറ്റീല്ലല്ലോ എന്ന് വിചാരിക്കുന്നുണ്ടാകും . എന്നാലും അവർക്കു കേൾക്കാമല്ലോ എല്ലാ നാട്ടു വർത്തനങ്ങളും . ചുറ്റുവട്ടത്തുള്ള ആരും രക്ഷപ്പെടില്ല ഓരോ വീടുകളായി പരിശോധനയാണ് .ഓരോ വീട്ടിലെയും അംഗങ്ങളുടെ കൃത്യമായ കണക്കുണ്ട് .ആര് എവിടെ പോയി എന്ന ഡേറ്റ സഹിതം .ഇവിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരാജയപ്പെടുന്ന തരം ഇന്റെൽ ശേഖരിക്കൽ ആണ്.നിരീക്ഷണ ക്യാമെറകൾ ..എവിടെ നോക്കിയാലും ..ഞാൻ മുപ്പത്തഞ്ചു വർഷത്തെ പ്രവാസം മതിയാക്കി വന്നതിനു ശേഷം കണ്ട ആദ്യ മരണ വീട് ..ഈശ്വര  ഇത് വളരെ അത്ഭുതം തന്നെ .ഇവിടെ എല്ലാവരും ഉണ്ട് എന്നാൽ വന്ന ഉദ്ദേശം എന്താണ് ..ശരീരം ദഹിപ്പിച്ചില്ല അതിനു മുന്നേ തന്നെ അവർ പതിനഞ്ചാം ദിവസത്തെ സദ്യക്ക് ഏറെ ഒക്കെ വിളിക്കണം എന്ന് കണക്കു കൂട്ടുന്നു .ജീവിതത്തിനു അർത്ഥമില്ലാത്ത നിമിഷങ്ങൾ ..അല്ല ..മരണത്തിന് ...

Wednesday, December 4, 2019

A different perspective..

 Sometimes in the late November 2019 I was on my way back to India from Los Angeles California, I met an elderly American who happened to be next to my seat. He was vert tall and had blonde long hair which was tied in 3 knots

BRIHADEESWARA TEMPLE

Thanjai Periya koil   BRIHADEESWARA TEMPLE - THANJAORE Located on the south banks of Cauvery river is one of the biggest temple ever in hist...