Saturday, August 1, 2009

amrutha dhaara

ഹോ ..ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കൊണ്ട മഴയ്ക്ക് കയ്യും കണക്കും ഇല്ല്യ !!ജൂണ്‍ മുപ്പതിന് ലാന്‍ഡ്‌ ചെയ്തപ്പോള്‍ തുടങ്ങിയ മഴ..ജൂലൈ മുപ്പതു വരെ കൊണ്ടു.നല്ല കാലം ..പനി പിടിച്ചില്ല്യ.ബാലുശ്ശേരി ,കൊയിലാണ്ടി ,ഉള്ള്യേരി ഭാഗങ്ങളിലുള്ള എല്ലാ വീടുകളിലും ഒരാള്ക്കെങ്ങിലും പണിയാണ്.ബന്ധുക്കളെ കാണാന്‍ പോയപ്പോള്‍ ആണ് അറിഞ്ഞത്..ഓടി രക്ഷപ്പെട്ടു..ബന്ധുക്കളില്‍ നിന്നും പനിയില്‍ നിന്നും... ഇങ്ങനെ ഒക്കെ ആണെങ്ങിലും മഴ എനിക്ക് ഇഷ്ടം...അത് അമൃത വര്‍ഷമാണ്‌..വരണ്ടു ഉണങ്ങിയ ഭുമിക്കു കിട്ടുന്ന ജല ധാര...അത് ചാരല്‍ മഴയായാലും പെമാരിയായാലും വേണ്ടില്ല..സ്വര്‍ഗത്തില്‍ നിന്നും വര്‍ഷിക്കുന്ന അമ്രിത് തന്നെയാണ്.എത്രയോ ജീവന്റെ നാമ്പുകള്‍ ..ഈ അമ്രിതവര്ഷത്തില്‍ നിന്നും ജന്മമെടുക്കുന്നു.ഒരു വിധത്തില്‍ ഇത് സൃഷ്ടി കര്‍ത്താവാണ് അല്ലെ? മഴയില്ലെങ്ങില്‍ മനുഷ്യനില്ല.നമ്മളുടെ നിലനില്‍പ്പ്‌ തന്നെയല്ലേ ജലം..ജല സ്രോതസ്സുകള്‍..പുഴകള്‍..നീര്ചോലകള്‍..കായലുകള്‍ തടാകങ്ങള്‍..സമുദ്രങ്ങള്‍.. വെള്ളമില്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?ഭീകരമായ ചിന്ത ..അല്ലെ?അടുത്ത തലമുറ ..അവരായിരിക്കും ഇര ..ഇനിയത്തെ ലോക മഹാ യുദ്ധം..വെള്ളത്തിന്‌ വേണ്ടിയാണത്രേ..നമ്മുടെ നാട്ടിലെ ജലസ്രോതസ്സുകള്‍ക്ക് അധിനിവേശക്കാര്‍ കണക്കു പറയാനുള്ള അവസരം നമ്മള്‍ ഉണ്ടാക്കരുത്!!!!അവര്‍ക്ക് കൈ കടത്താന്‍ നമ്മള്‍ ഇടം കൊടുക്കരുത്‌ എന്നത് എല്ലാവരും ഓര്‍ക്കുക!!! ആലോചിച്ചു കാട് കയറി ,,അല്ലെ..മഴകൊണ്ടത് ഒര്മിച്ചപ്പോള്‍..അറിയാതെ..സംരക്ഷണ വ്യഗ്രത ഉണ്ടായതാണ് കേട്ടോ ..ഒരു തരം ഉടമസ്ഥാവകാശം ..ഇത് നമ്മുടെ മഴ...നമ്മുടെ സ്വത്ത്‌ ..നമ്മുടെ അനുഗ്രഹം..നമ്മുടെ അവകാശം ..നമ്മുടെ പൈതൃകം...അത് കാത്തു സൂക്ഷിക്കുക അതാവട്ടെ പരമമായ ലക്‌ഷ്യം......

BRIHADEESWARA TEMPLE

Thanjai Periya koil   BRIHADEESWARA TEMPLE - THANJAORE Located on the south banks of Cauvery river is one of the biggest temple ever in hist...