Saturday, June 27, 2009

വീണ്ടും മഴ...

വീണ്ടും ഒരു മഴക്കാലം !!എല്ലാ പ്രവാസ ജീവികളും ആഗ്രഹിക്കുന്ന കാത്തിരിക്കുന്ന മഴക്കാലം.നയനും പോകുകയാ.മഴ കൊള്ളാന്‍ !എല്ലാരേയും പോലെ പരസ്യങ്ങള്‍ കണ്ടു കണ്ടു മനസ്സില്‍ പതിഞ്ഞത് പോപ്പി കുടയാണ്.അതോണ്ട് പോപ്പി കുട വാങ്ങലാണ് ആദ്യത്തെ ജോലി.ഇവിടത്തെ ദുബായ്-ചൈനീസ് കുടകള്‍ നമ്മുടെ പോപ്പിയുടെ അടുത്ത് പോലും എത്തുല്ല.കാറ്റ് വീശുമ്പോള്‍ മടങ്ങി പോകാത്ത കുട വേണമല്ലോ.നമ്മുടെ ദുബായ് കുടകള്‍ക്കു തീരെ ആരോഗ്യം ഇല്ല.അതിനു നാടന്‍ തന്നെ നല്ലത്.അങ്ങനെ ഒരു പോപ്പിയും പിടിച്ചോണ്ട് വേണം മഠത്തില്‍ കുളത്തില്‍ കുളിക്കാന്‍ പോകാന്‍.തറവാട് വക അമ്പലക്കുളം ആണ് മഠം.ഇപ്പൊ വെള്ളം നിറഞ്ഞിട്ടുണ്ടാവും.കുട്ടികള്‍ക്ക് എന്നെക്കാളും തിരക്കാണ്.ആരും ചീതപരയന്‍ ഇല്ലല്ലോ.അതോണ്ടന്നെ!! കുളത്തിലേക്ക് പോകുന്ന വഴിക്ക് പലരോടും ലോഗ്യം പറയാനുണ്ട്!!പണ്ട് നന്ങടെ നാട്ടില്‍ വീടുകള്‍ ഇത്ര അധികം ഇല്ലതറൊണ്ട് ഒരു വെള്ളിഅമ്മയുടെ വീട് മാത്രമേ അടുതുല്ലു.എന്നാല്‍ ഇപ്പോളോ...ഇഷ്ടം പോലെ.ആദ്യം വിജയമ്മായി..ആ..എചിമീ ..എപ്പോ വന്നു?എനിക്ക് ഊഹിക്കമ് ചോദ്യങ്ങളുടെ നിര..എന്നാ പോണേ? അടുത്തത്..എല്ലാരും വന്നോ അതോ തനിയെ ആണോ??കുളിക്കാന്‍ പോവാ??എന്നാ പോക്കോള് ട്ടോ..അടുത്തത് പുനലൂര്‍ രാജന്‍ അങ്കിള്‍..അച്ഛന്റെ പഴയ ചങ്ങാതി,പല്ല് പോയ ഒരു സിംഹം..കുട്ടികള്‍ അദേഹത്തെ ക്രോകടിലെ-അങ്കിള്‍ എന്ന് വിളിക്കും..കാരണം പണ്ട് ഒരു മുതലയുടെ സാഹസിക കഥ സ്വന്തം നായക പ്രാധാന്യമുള്ളത്,...പറഞ്ഞു കൊടുത്തിട്ടുണ്ട്‌..അവരുടെ ഹീറോ ആണ് അതുകൊണ്ട് തന്നെ..തോട്ടപ്പണി ഇഷ്ടമാണ്‌..അത് കൊണ്ട് പുറത്തു തന്നെ ഉണ്ടാവും..ആ ഇതാര്..എപ്പോ വന്നു മോളെ..കുട്ടികള്‍ എവിടെ??ദുബായ് ഒക്കെ സുഖമല്ലേ??ചൂട് എങ്ങനെ??കുറെ ചോദ്യം..ഇടയില്‍ ഞാന്‍ അങ്ങോട്ടും..ടീച്ചര്‍ എവിടെ?ഇട്ളി ഉണക്കുന്നു..കാണാം ട്ടോ..അടുത്ത മതില്‍..ആദ്യം ആളെ കാണില്ല്യ...ശബ്ദം കേക്കാം..ആ ..ഇപ്പളേ..വന്ന്‌??ശാന്ത വെല്ലിഅമ്മ..അച്ഛന്റെ കസിന്‍..രഹസ്യമായി ഞാന്‍ വിളിക്കുന്നത്‌ സി ഐ ഡി വെല്ലമ്മ...കാരണം ..പുള്ളി ഒരു ഡേറ്റാ ബാസ്‌...ആരുടേയും അത് ഈതു ബന്ധു ആയാലും..എല്ലാ ലേറ്റസ്റ്റ് വിവരങ്ങള്‍..കയ്യിലുണ്ട്..അത് തന്നെയാണ് പ്രധാന ഹോബി..അതാ..മതിലിനു മുകളില്‍ തല കാണുന്നു..ആ എന്താ..ശാന്ത ചെറെമേ??സുഖല്ലേ??ഗോപിമാമക്ക് കുറവുണ്ടോ??അതിനു ഉത്തരമില്ല..ചോദ്യങ്ങള്‍ ഇങ്ങോട്ടാണ്‌..എവിടെ നന്ദന്‍ വന്നിട്ടുണ്ടോ??കൃത്യം എത്ര ലീവ്?എന്ന് പോവും?ഒരു അഞ്ചു ചോദ്യത്തിന് ഞാന്‍ ഒരു ഉത്തരം വച്ച്..പറയും..പിന്നെ കാണാം ട്ടോ..കൂടെ ലോക്കല്‍ ചോദ്യവും ചോദിക്കും...അമ്മക്ക് ജോലിക്ക് ആള് വരുന്നുടോ??എത്രയാ കൊടുക്കണേ??ആ ..എനിക്കറിയില്ല്യ ട്ടോ..കുളിച്ചു വരം..കാണാം ചെറെമേ..ഒരു വീടും കൂടി..അത് രെമ ടീച്ചറുടെ...ആ എത്തിയോ..ഇനി കുറച്ചു ദിവസം ഉണ്ടാവും ല്ലേ??ആ കാണാം ട്ടോ ടീച്ചര്‍..അങ്ങനെ അവസാനം കുളത്തില്‍ എത്തും..എല്ലാ വര്‍ഷവും..ഇതേ പോലെ..എന്നാലും ഒരു സുഖം...ഇത്രയും നേരം മഴയും കൊള്ളാമല്ലോ...വന്ന ഉടനെ പനി പിടിക്കണ്ട എചിമികുട്ടിയെ...കല്യാണി അമ്മ..നന്ങടെ വീട്ടിലെ അംഗം പോലെയാണ്..അമ്മയെ സഹായിക്കാന്‍..ഞങ്ങള്‍..ക്യാപ്റ്റന്‍ കല്യാണി എന്നാണ് വിളിക്ക്യ..വയസ്സ് കുറെ ആയി മൂപത്തിക്ക്..എന്നാലും..നന്ദെട്ടനെ,അനന്ദെട്ട ..എന്നാണ് വിളിക്യ..ന്റെ കുട്ടീനെ ങ്ങള് നല്ലോണം നോക്കണം ട്ടോ..ആ..അത് ന്‍റെ.മടീല്..വളര്‍ന്നതാ..ഇതൊക്കെയാണ് കല്യാണി അമ്മയുടെ..പറച്ചില്‍. തേങ്ങ ചുട്ടരച്ച ചമ്മന്തി..പുള്ളിയുടെ സ്പെഷ്യാലിറ്റി!!ഹോ..എനിക്ക് ഇന്ന് തന്നെ പോകാന്‍ തോന്നുന്നു..നിങ്ങള്‍ ആരെങ്ങിലും വരുന്നുണ്ടോ നന്ങടെ വീടിലേക്ക്‌?കൂടെ..വീട്ടില്‍ ഉണ്ടായ ചക്ക മാങ്ങാ ഐറ്റംസ് ഒക്കെ കാണും...

BRIHADEESWARA TEMPLE

Thanjai Periya koil   BRIHADEESWARA TEMPLE - THANJAORE Located on the south banks of Cauvery river is one of the biggest temple ever in hist...