Saturday, January 3, 2009

യന്ത്ര മനുഷ്യര്‍

എനിയങ്ങോടു യന്ത്ര മനുഷ്യന്‍റെ യുങമത്രെ ! എന്നാല്‍ പ്രവാസി മലയാളിക്ക് യന്ത്ര മനുഷ്യനെ നിര്‍മിക്കുകയോ വിലയ്ക്ക് വാങ്ങുകയോ വേണ്ടി വരില്ല, തീര്‍ച്ച കാരണം ഇപ്പോള്‍ നിലവിലുള്ളതും ഇനി വരാന്‍ പോകുന്ന വളരന്നു വരുന്നതുമായ രണ്ടു തലമുറകളും യന്ത്ര മനുഷ്യര്‍ ആണ് എന്നത് തന്നെ ! ഒരു പ്രവാസി ഒരു ദിവസം പതിനാറു മുതല്‍ പതിനെട്ടു മണികൂര്‍ വരെ ജോലി എടുക്കാന്‍ ശേഷി ഉള്ള കരയക്ഷമാതയുള്ള ഒരു യന്ത്ര മനുഷ്യന്‍ സമാനം ആണ്! ഏറ്റവും മോഡേണ്‍ ജപ്പാന്‍ നിര്‍മിത രോബോട്ടിനോടും ഒരു കൈ നോകാം!അഞ്ചു വര്ഷം എന്കില്ലും ഗള്‍ഫില്‍ ചിലവഴിച്ചിട്ടുള്ള ഏത് പ്രവാസിക്കും ഇതു നിഷേധിക്കാന്‍ ആവില്ല, കാരണം അവനറിയാം അവന്റെ ഓരോ ദിവസവും കടന്നു പോകുന്നത് എങ്ങനെയെന്നു.
വെള്ളി,ശനി എന്നീ ഒഴിവു ദിവസങ്ങള്‍ പോലും യാന്ത്രികം ആണ്. പലര്ക്കും വെള്ളിയാഴ്ച്ച മാത്രമേ അവധി ഉള്ളു എന്നുള്ളതും ഒരു പരമാര്‍ത്ഥം! ദിവസം തുടങ്ങുനതുതന്നെ മൂന്ന് മുതല്‍ അഞ്ചു മണികൂര്‍ വരെ നീളുന്ന നീണ്ടയട്രയോടെ. ഓഫീസിലോ സൈറ്റിലോ എത്താന്‍ ഉള്ള യാത്രയാണ് ഇതു! കാറില്‍ അയാളും ബസ്സിലായാലും ഇത്രയും സമയം ഗതങതകുരുകില്‍ ചെലവഴിക്കുന്ന പ്രവാസി, അതതു ഓഫീസുകളില്‍ എത്തുമ്പോഴേക്കും ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മേഷം പകുതി എങ്കിലും തീര്‍ന്നിരിക്കും. ചിലരുടെയൊക്കെ പോക്കെട്ടും കാലിയാവും കാരണം ഈ യാത്രയില്‍ ട്രാഫിക് കുരുക്കുകള്‍ അഴിയുന്നതുവരെ റേഡിയോ അലെന്കില്‍ മൊബൈല് ഫോണ്‍ മാത്രം ആണ് രക്ഷക്ക് എത്തുന്നത്‌. അതിലൂടെ ഒഴുകിവരുന്ന പാട്ടുകളും പരിപാടികളും റേഡിയോ അവതാരകരുടെ ചിരിയും ചിന്തയും ഒക്കെ ആണ് ആശ്വാസം കൂടെ എസെമെസ് പ്രയോഗവും!
ഒരു എസെമെസിന്നു രണ്ടോ മൂനോ ദിര്‍ഹം മാത്രം. അവതാരകരുടെ ചോദ്യത്തിന് ഉത്തരം എസെമെസ് ചെയ്യുന്ന ഭാഗ്യശാളിക് സമ്മാനം. ഒരു ദിവസത്തില്‍ ശരാശരി പത്തും പതിനന്ച്ചും ദിര്‍ഹം ആണത്രെ പ്രവാസികള്‍ ഈ എസെമെസുകള്‍ക്കായി ചിലവിടുന്നത്‌. ഇതു പോക്കറ്റ് ചോര്‍ച്ചയുടെ തുടക്കം മാത്രം. ഓഫീസില്‍ എത്തിയാല്‍ ഉടന്‍ കാര്‍ പാര്‍ക്കിംഗ് ടിക്കറ്റ് മുതല്‍ ചായ, പ്രാതല്‍, ഉച്ചയൂണു... അങ്ങനെ വിവിധ ചിലവുക്കള്‍. ഇതിനെടക്കു നാട്ടില്‍നിന്നും വീട്ടില്‍നിനും, കുടുംബിനികളുടെയും ഫോണ്‍ കാള്‍ പ്രതിക്ഷിക്കാം. വൈദ്യുതി ബില്‍, വെള്ളം, ഫോണ്‍ , സ്കൂള്‍ ഫീസ് ... അങ്ങനെ നീണ്ട നിരയുണ്ട്. അവര്‍ ഒര്മാപെടുതുകയന്നു എന്ന് മാത്രം! { സ്വന്തം ഓഫീസ് ജോലികള്‍കിടയില്‍ പല കാര്യങ്ങള്‍ ഒരേ സമയം ചിന്തിക്യുകയും പ്രവര്തിക്യുകയും ചെയാന്‍ ഉള്ള കഴിവ് ഇന്ത്യകാര്‍ക്ക് മാത്രം സ്വന്തം!! കണ്ടു പഠിക്കട്ടെ വെള്ളകാര്‍ ഈ മള്‍ടി ടാസ്കിന്ഗ് !!
അങ്ങനെ...ഉച്ചയൂണിനു ശേഷമുള്ള ജോലികളും ടാര്‍ഗെട്ടുകളും തീര്ത്ത ശേഷം..വീണ്ടും വീട്ടിലേക്കുള്ള പ്രയാണം..ട്രാഫിക് ജാം ഒരു ദിനച്ചര്യയാണ്..തടസ്സമില്ലാത്ത റോഡില്‍ കൂടി വണ്ടി ഓടിക്കാനാണ് ഇവിടെ എല്ലാവര്ക്കും ബുദ്ധിമുട്ട്!!!എന്നാല്‍ ഈ ഗതാങതകുരുക്കിലും കേരളത്തിലെ എല്ലാ സംഭവ വികാസങ്ങളും വളരെ കൃത്യമായും കണ്നിസമായും ഗള്ഫ് മലയാളി അറിയുന്നുമുണ്ട്‌!ഇതു റേഡിയോയില്‍ കൂടി തന്നെ...സംശയമില്ല !!!മൂന്നു നാള് മണിക്കൂറുകള്‍ ശ്രവിക്കുകയല്ലേ?ട്രാഫിക് സിഗ്നലുകളില്‍ പത്രം വായിക്കുകയും ടീവി കാണലും അറബികുട്ടികള്‍ക്കും,ചെറുപ്പക്കാര്‍ക്കും മാത്രമറിയുന്ന വിനോദമാണ്‌!!കാരണം..പോലീസിന്‍റെ ദ്രിഷ്ടിയില്‍ പെട്ടലുള്ള പിഴ തന്നെ!!ആയിരങ്ങളാണ് പിഴയോടുക്കേണ്ടത്..അതുകൊണ്ട്..ബുദ്ധിയുടെ കണക്കെടുതാലും നമ്മള്‍ തന്നെ മുന്നില്‍!!!ഹായ് ..ഓര്‍ക്കുമ്പോള്‍..സന്തോഷം തന്നെ!!
ഭാഗ്യം...ഇന്നു അഞ്ചു മണിക്ക് ഇറങ്ങാന്‍ പറ്റിയല്ലോ ഓഫീസില്‍ നിന്നു!!നിരനിരയായി കിടക്കുന്ന വണ്ടികളുടെ ഇടയിലൂടെ ഒരുവിധം സ്വന്തം വീടിന്‍റെ മുമ്പിലെത്തുമ്പോള്‍..അടുത്ത പ്രശ്നം!!പാര്‍ക്കിംഗ്??ബില്ടിങ്ങിനു ചുറ്റും അന്ജാര് പ്രദക്ഷിണം വച്ചു..ഐശ്വര്യമായി..ഒരു നേരുങ്ങിപാര്‍കിംഗ്!!ഒരുവിധം വീട്ടിലേക്ക് കയറുമ്പോള്‍ രാവിലെ ഉറക്കമെഴുന്നെട്ടുപോയ ആളല്ല ഈ ഗൃഹനാഥന്‍ . ശരീരവും മനസ്സും പോക്കെട്ടും ഒഴിഞ്ഞു തളര്‍ന്ന ചലിക്കുന്ന ഒരു യന്ത്ര മനുഷ്യന്‍.... ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നവരാനെങ്ങില്‍ അവര്ക്കു വൈകുന്നേരം ദിവസം തുടങ്ങുകയെ ഉള്ളു ..രാവിലെ തമ്മില്‍ കണ്ടിട്ടേ ഉള്ളു..മിണ്ടീട്ടില്ല..അത്യാവശ്യ സാധനങ്ങള്‍,ഭക്ഷ്യവസ്തുക്കള്‍ ..ഇവയൊക്കെ വാങ്ങണം,സൂപെര്മാര്‍കെട്ടുകളുടെ പറുദീസയായ ദുബായില്‍,ഷോപ്പിങ്ങിനായി അധികദൂരം പോകേണ്ടെങ്ങിലും അതും ഒരു യാത്ര തന്നെ.പാര്‍ക്കിംഗ് പ്രശ്നം പേടിച്ചു പലരും ടാക്സി വിളിച്ചാണ് പോകുന്നത്..അല്ലെങ്ങില്‍ തിരിച്ചു വരുമ്പോള്‍ വണ്ടി നിര്‍ത്തിയിടാന്‍ സ്ഥലം ഉണ്ടാവില്യ !!ഒരു കിലോമീറ്റര്‍ അകലെ വണ്ടി ഇട്ടിട്ടു നടന്നു വരേണ്ടിവരും,സാധനങ്ങളും പേറി..തിരിച്ചു വന്നിട്ട് വേണും കുട്ടികളുടെ ഹോംവര്‍ക്ക് ,വച്ചുമാനോട് ചില റിപ്പയര്‍ വര്‍കുകളുടെ പരാതി നാട്ടിലേക്കുള്ള പണമയക്കാന്‍ എക്ഷ്ചെന്ജിലെക്കു പോകല്‍ രാത്രിക്കും പിറ്റേന്ന് രാവിലെക്കുമുള്ള ഭക്ഷണം പാകം ചെയ്യല്‍,വീട് വൃത്തിയാക്കല്‍ ,തുണി കഴുകല്‍..സുഹൃത്തിന്റെ മകളുടെ പിറന്നാള്‍ പാര്‍ട്ടിയും അതിനുള്ള സമ്മാനം വാങ്ങലും,മകന്റെ സയന്‍സ് പ്രൊജക്റ്റ്‌ ,അതിനുള്ള സാധനങ്ങള്‍,മോളെ ക്ലിനികില്‍ കൊണ്ടുപോകള്‍,രണ്ടാമത്തെ ബൂസ്റെര്‍ കുത്തിവയ്പ് ...ഒരിക്കലും തീരാത്ത..നീണ്ട ലിസ്റ്റ് !!വൈകിട്ട് ഏഴിനും പത്തിനുമിടക്കുള്ള സമയത്തു ടീര്‍ക്കെണ്ടാതാണ് ഈ ജോലികള്‍..യന്ത്ര മനുഷ്യനല്ലാതെ മറ്റു ആര്‍ക്കാണ് ഈ മള്‍ടി ടാസ്കിന്ഗ് സാധ്യമാകുന്നത്?അങ്ങനെ എല്ലാം ഒരുവിധം തീര്‍ത്തു ഭാഗ്യമുന്ടെങ്ങില്‍ പതിനൊന്നു മണിയോടെ കട്ടിലില്‍ വീഴാം!സ്വിച്ചും ബാറ്റെരിയും ഒക്കെ ഓഫാക്കി കിടന്നുറങ്ങാം..പിന്നെയുള്ള നാലന്ച്ചു മണിക്കൂര്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്ത ഉറക്കം..രാവിലെ നാലുമനികെങ്ങിലും ഉണര്ന്നാലെ അന്ചാര മനിയാകുംബോലെക്കും ഇറങ്ങാന്‍ പറ്റു..കിടക്കുംബോലെക്കും ഇതാ സമയമായിക്കഴിഞ്ഞു എഴുന്നേല്‍ക്കാന്‍..വീണ്ടും ചലിക്കാന്‍..ഇങ്ങനെ ഒരാഴ്ച കഴിയുംബോലെക്കും ഈ യന്ത്ര മനുഷ്യനും സര്‍വീസിംഗ് ആവശ്യമില്യെ?..അതിനാണ് കാത്തിരുന്നു വരുന്ന ഒരു വെള്ളിയാഴ്ച! അന്ന് പകുതി ദിവസം ഉറക്കത്തിനായി തന്നെ !!പന്ത്രണ്ടു മണിക്ക് ഉറക്കമെനീക്കുന്നവരാന് അധികവും.പിന്നെ അന്നത്തെ ഭക്ഷണം പുറത്തു നിന്നു തന്നെ !!എന്റെങ്ങിലും ഇളവുകലോ വിനോദന്ഗലൊ ഒക്കെ വേണ്ടേ??പോക്കെറ്റ്‌ കാളിയായാലും വേണ്ടില്ല !!നാലുപെരുള്ള ഒരു കൊച്ചു കുടുംബത്തിനു മിനിമം നൂറു ദിര്‍ഹംസ് 
വേണും ഒരു നേരത്തെ സാധാരണ ഭക്ഷണത്തിന്!  
ഏതായാലും വന്നു..എന്നാല്‍ ഇനി രാത്രിക്ക് കൂടിയുള്ള ഭക്ഷണം മേടിച്ചിട്ട് പോകാം..ഒരു പാര്‍സല്‍ ആകാം എന്ന് വിചാരിക്കുമ്പോള്‍..അതാ..വരുന്നു ഫോണ്‍ കോള്‍!!സുഹൃത്തും കുടുംബവും വീട്ടിലേക്ക് വരുന്നു..ഇനി അവര്‍ക്കുല്ലതുകൂടി ഓര്‍ഡര്‍ ചെയ്യേണ്ടി വരും..
ഈ തിരക്കും സമ്മര്ധന്ഗലുമ് താങ്ങാന്‍ കഴിയുന്നില്ലേ??പേടിക്കേണ്ട...ഇനി സൈക്യട്രിസ്ടുകലുദെയുമ് സ്യ്കൊലൊഗിസ്ടുകലുദെയുമ് കൌന്സലോര്‍മരുടെയും കാലംമാണ് ഇവിടെ വരാന്‍ പോകുന്നത്..റിയല്‍എസ്റ്റേറ്റ്‌ ബൂം പോലെ..അടുത്ത ബൂം ഇവരുടെടത്രേ..മാനസിക പ്രശ്നങ്ങള്‍ക്കും സമ്മര്ധങ്ങള്‍ക്കും നന്ദി.....!!!!!!!!!!!!!

1 comment:

  1. പരമ സത്യം .....

    കുറച്ച് പ്രവാസികളെങ്കിലും ഇത് അംഗീകരിക്കാന്‍ മടിക്കുന്നു എന്നുള്ളതും സത്യം....

    ReplyDelete